Today: 20 Jan 2025 GMT   Tell Your Friend
Advertisements
വ്യാവസായിക മഞ്ഞ് വീഴ്ചയില്‍ ജര്‍മനിയില്‍ അപകടങ്ങളുടെ കൂമ്പാരം
Photo #1 - Germany - Otta Nottathil - industrial_schnee_unfaelle_marl_nrw
ബര്‍ലിന്‍: നോര്‍ത്ത്റൈന്‍ വെസ്ററ് ഫാളിയ സംസ്ഥാനത്തിലെ റെക്ളിംഗ്ഹോസെന്‍ ജില്ലയിലെ മാര്‍ല്‍ വ്യാവസായിക നഗരത്തില്‍ മഞ്ഞുവീഴ്ച വലിയ അപകങ്ങെള്‍ക്ക് കാരണമായി. പെട്ടെന്ന് ആകാശത്ത് നിന്ന് വെളുത്ത അടരുകള്‍ വീഴുകയും നോര്‍ത്ത് ഒരു ഹൈവേ അപകടകരമായ സൈ്ളഡായി മാറുകയും ചെയ്തത് പ്രത്യേക പ്രതിഭാസമായി. ആകാശത്ത് നിന്ന് വീണ മഞ്ഞ് തണുത്തുറഞ്ഞ ജലബാഷ്പമാവുകയും മാര്‍ലിലെ കെമിക്കല്‍ പാര്‍ക്കിന് ചുറ്റും വ്യാവസായിക മഞ്ഞായി മാറി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍, ഔട്ടോബാന്‍(ഹൈവേ) 52 വെളുത്ത പൊടിയുടെ പാളിയില്‍ പൊതിഞ്ഞു. നിരവധി കാറുകള്‍ പരസ്പരം ഇടിച്ചുകയറി. രണ്ട് വാഹനങ്ങള്‍ ഒരു നിര്‍മ്മാണ സ്ഥലത്ത് മുന്നറിയിപ്പ് ബീക്കണുകളിലേക്കും കയറി. ആര്‍ക്കും പരിക്കില്ല.അപകടസ്ഥലം പോലീസ് വളഞ്ഞിരിയ്ക്കയാണ്. ഇത്തരം മഞ്ഞ് വീഴ്ച സാധാരണ മഞ്ഞിനേക്കാള്‍ ഇടതൂര്‍ന്നതും കൂടുതല്‍ ഒട്ടിപ്പിടിക്കുന്നതും അപകടം ഉണ്ടാക്കുന്നതുമാണ്.

ഈ പ്രതിഭാസം പ്രധാനമായും വ്യാവസായിക പ്ളാന്റുകള്‍ക്ക് സമീപമാണ് സംഭവിക്കുന്നത്. വൈദ്യുത നിലയങ്ങളും ഫാക്ടറികളും ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ വായുവും സൂക്ഷ്മ കണങ്ങളും പരിസ്ഥിതിയിലേക്ക് വിടുന്നത് തണുത്ത വായുവില്‍ ഇവ പെട്ടെന്ന് ഉയരുകയും തണുക്കുകയും ചെയ്യുന്നതുമൂലം അപകടമഞ്ഞായി ചെയ്തിറങ്ങും.

മഞ്ഞ് എങ്ങനെയാണ് രൂപപ്പെടുന്നത്?

മഞ്ഞ് ഒരു വെളുത്ത പുതപ്പ് പോലെ അല്ലെങ്കില്‍ ഒരു ചെറിയ സ്ഫടികം പോലെയാവും.ഈര്‍പ്പം പിന്നീട് പൊടി അല്ലെങ്കില്‍ ജലകണികകള്‍ പോലെയുള്ള സസ്പെന്‍ഡ് ചെയ്ത പദാര്‍ത്ഥങ്ങളില്‍ സ്ഥിരപ്പെടുകയും ചെറിയ മഞ്ഞ് പരലുകളായി മരവിക്കുകയും ചെയ്യുന്നു. നിലത്തിനടുത്തുള്ള വായു തണുപ്പായതിനാല്‍, പരലുകള്‍ നിലത്തു താഴുകയും വ്യാവസായിക മഞ്ഞ് രൂപപ്പെടുകയും ചെയ്യുന്നു, ഇത് പലപ്പോഴും സാന്ദ്രമായതും സാധാരണ മഞ്ഞിനേക്കാള്‍ കൂടുതല്‍ ഒട്ടിപ്പിടിക്കുന്നതുമായതുകൊണ്ട്, വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടും.
മാളിലെ കെമിക്കല്‍ പാര്‍ക്കില്‍ നിന്നുള്ള ജലബാഷ്പം വ്യാവസായിക മഞ്ഞായി മാറിയതാണ്. ഈ പ്രത്യേക പ്രതിഭാസം ശൈത്യകാലത്ത് ചില സാഹചര്യങ്ങളില്‍ മാത്രമേ ഉണ്ടാകൂ. കടുത്ത തണുപ്പായിരിക്കും. സാധാരണയായി ~2 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായിരിയ്ക്കും.

കാറ്റ് ഇല്ലെങ്കില്‍, ഈര്‍പ്പമുള്ള വായു പിണ്ഡങ്ങളും അഴുക്ക് കണങ്ങളും ഭൂമിയോട് ചേര്‍ന്നുനില്‍ക്കും. ഈ കണങ്ങളില്‍ ഈര്‍പ്പം അടിഞ്ഞുകൂടുകയും മഞ്ഞ് രൂപപ്പെടുകയും ചെയ്യും.

റോഡിലെ വ്യാവസായിക മഞ്ഞ് നീക്കം ചെയ്യാനും ഇത്തരം റൂട്ടില്‍ ഉപ്പ് വിതറാനും ഹൈവേയിലെത്തിയ ശൈത്യകാല സേവനത്തിന് പോലീസ് മുന്നറിയിപ്പ് നല്‍കി.
- dated 20 Jan 2025


Comments:
Keywords: Germany - Otta Nottathil - industrial_schnee_unfaelle_marl_nrw Germany - Otta Nottathil - industrial_schnee_unfaelle_marl_nrw,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us